തിരുവനന്തപുരം: - കാലടി കുളത്തറയിൽ . ബി.ജെ.പി ജില്ല ട്രഷറർ സനോദ് കുമാറിെൻറ വീടിനു നേരെ തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് ആക്രമണം. വീടിനു നേരെ എറിഞ്ഞ രണ്ട് പടക്കങ്ങളിൽ ഒന്ന് വീടിെൻറ ജനാലയിൽ പതിച്ച് ഗ്ലാസ് തകർന്നു. മറ്റൊന്ന് ചുമരിലാണ് പതിച്ചത്. കഴിഞ്ഞ ദിവസം കാലടിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടിനു നേരെ ഇതേ രീതിയിൽ ആക്രമണം നടന്നിരുന്നു. രണ്ട് സംഭവങ്ങളിലും ഫോർട്ട് പൊലീസ് കേസ് എടുത്തു. പ്രതിഷേധമായി ഇരുവിഭാഗവും പ്രകടനങ്ങളും യോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.