നെടുമങ്ങാട്: നെടുമങ്ങാെട്ട പ്രസിദ്ധമായ മൂന്ന് ദേവീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള കുത്തിയോട്ട അമ്മൻകൊട ദേശീയോത്സവത്തിന് ഏഴിന് തുടക്കമാകും. മേലാംകോട് ദേവീക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ദേവസ്ഥാനം എന്നീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഉത്സവത്തിന് ഒരുക്കം പൂർത്തിയായി. മേലാംകോട് ക്ഷേത്രോത്സവത്തിന് ഏഴിനും മറ്റു രണ്ടിടങ്ങളിൽ ഒമ്പതിനുമാണ് കൊടിയേറ്റ്. ഒമ്പതിന് രാവിലെ മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിൽ സമൂഹപൊങ്കാല നടക്കും. മേലാംകോട് 13ന് രാവിലെ 9.30നാണ് പൊങ്കാല. 13ന് രാത്രി എട്ടിനുശേഷമാണ് പ്രധാന ചടങ്ങായ കുത്തിയോട്ടം നടക്കുക. തുടർന്ന് ഉത്സവങ്ങൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.