തിരുവനന്തപുരം: കേരള സര്‍വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാര്‍ സെനറ്റ് ചേംബറില്‍ രാവിലെ 10ന് കേരള സ്റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. നരേറ്റിങ് ട്രാവല്‍: മാപ്പിങ് ഐഡൻഡിറ്റീസ് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഡോ. ബി. ഹരിഹരന്‍ അധ്യക്ഷനായ ചടങ്ങില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രഫ. ഡോ. ലക്ഷ്മി സുകുമാര്‍ സ്വാഗതം ആശംസിച്ചു. ഇൻറര്‍ നാഷനല്‍ ബൈറണ്‍ സൊസൈറ്റി അഡ്വൈസറി മെംബര്‍ ഡോ. ശോഭന ഭട്ടാചാരി മുഖ്യപ്രഭാഷണവും അസി. പ്രഫ. വിഷ്ണു നാരായണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.