തിരുവനന്തപുരം: സെർവർ തകരാറിലായതിനെ തുടർന്ന് സംസ്ഥാന ട്രഷറി ഇടപാടുകൾ മണിക്കൂറുകളോളം സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സംഭവിച്ച തകരാർ മൂന്നോടെയാണ് ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാൽ, ട്രഷറിയുമായി ബന്ധപ്പെട്ട അനുബന്ധ സംവിധാനങ്ങെളാന്നും പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. ഉച്ചക്കുശേഷം പാസാക്കിയ ബില്ലുകളിലെ പണം കൈമാറ്റത്തെയും തകരാർ ബാധിച്ചു. രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉൾപ്പെടെ പുനഃസ്ഥാപിക്കാനായിട്ടില്ല. സംസ്ഥാന വ്യാപകമായി ഇത് ഇടപാടുകാരെ സാരമായി ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ തകരാർ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.