സി.പി.എം മാപ്പ് പറയണം ^ഹസന്‍

സി.പി.എം മാപ്പ് പറയണം -ഹസന്‍ തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ബാര്‍കോഴ കേസെന്ന് കെ.എം. മാണിയെ മൂന്നാംതവണയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിലൂടെ വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. നിയമസഭക്കകത്തും പുറത്തും സി.പി.എം നടത്തിയ പ്രതിഷേധങ്ങളെല്ലാം സര്‍ക്കാറിനെ അട്ടിമറിക്കാനായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി സമരപരമ്പരകളാണ് അവര്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ സി.പി.എം തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.