തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിെൻറ മരണം സി.ബി.ഐ അന്വേഷിക്കുക, അട്ടപ്പാടിയില്‍ മധുവിെൻറ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സഫീര്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നിയോജകമണ്ഡലംതല രാപ്പകല്‍ സമരം സമാപിച്ചു. ജനകീയ സമരങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നിയോജകമണ്ഡലങ്ങളായ പാറശ്ശാലയിലും നെയ്യാറ്റിന്‍കര, വിഴിഞ്ഞം, കന്യാകുളങ്ങര, കുറ്റിച്ചല്‍ ജങ്ഷന്‍, വെഞ്ഞാറമൂട് ജങ്ഷന്‍, ആറ്റിങ്ങല്‍, മംഗലപുരം ജങ്ഷന്‍, കഴക്കൂട്ടം, വര്‍ക്കല മുനിസിപ്പല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് രാപ്പകല്‍ സമരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.