​െവെഭവ്​ ഉദ്​ഘാടനം

തിരുവനന്തപുരം: ആഗ്നേയയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളജ് സംഘടിപ്പിച്ച വൈഭവി​െൻറ ഉദ്‌ഘാടനം മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസൻ നിർവഹിച്ചു. തിരുവനന്തപുരം നഗരത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാലയത്തിൽനിന്നുള്ള കുട്ടികള്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിന് പൊലീസ് ഐ.ജി പി. വിജയൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. രാജശ്രീ, സിനി ആർട്ടിസ്റ്റ് അനാർക്കലി മരിക്കാർ, പിന്നണി ഗായിക കാഞ്ചന ശ്രീറാം, നർത്തകി വന്ദന ഉദയൻ, ഡയറക്ടർ സതീഷ് ജി.നായർ എന്നിവര്‍ പങ്കെടുത്തു. കാപ്ഷൻ വൈഭവി​െൻറ ഉദ്‌ഘാടനം മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.