സി.ഐ.ഐയുടെ ജലവിഭവ ഉച്ചകോടി ‌മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഇറാം ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ ജലവിഭവ ഉച്ചകോടിയും പ്രദർശനവും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ കൈകാര്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ഉച്ചകോടിയില്‍ സംഗമിക്കുന്നത്. ജലവിഭവ മന്ത്രി മാത്യു ടി.തോമസ്, ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് ഗവർണർ ജസ്റ്റിസ് പി. സദാശിവം സമാപന സന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.