തിരുവനന്തപുരം: മെഡിക്കൽ കോളജ് -ഉള്ളൂർ റോഡിലെ കുടിവെള്ള വിതരണ പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിച്ചു. ഉള്ളൂർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപമാണ് വെള്ളിയാഴ്ച രാത്രി പൈപ്പ് പൊട്ടിയത്. നേരത്തേ ഈ ഭാഗങ്ങളിൽ മുഴുവൻ പഴയ പെപ്പായിരുന്നു ഉണ്ടായിരുന്നത്. ചാലക്കുഴി റോഡിലെ ഇൻറർകണക്ഷൻ പണിയുടെ ഭാഗമായി പെപ്പുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഇത് മൂലം പൈപ്പുകള്‍ക്കുള്ളിലെ മര്‍ദനത്തിലുണ്ടായ ഏറ്റക്കുറച്ചില്‍ കാരണമാണ് പൊട്ടിയതെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. പേരൂർക്കട ഓവർ ഹെഡ് ടാങ്കിൽനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കു കുടിവെള്ളമെത്തിക്കുന്ന 400 എം.എം പ്രമോ പെപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, മെഡിക്കൽ കോളജ്, കുമാരപുരം, പൂന്തിറോഡ്, ചാലക്കുഴി റോഡ്, നീരാഴി ലെയിൻ, ആക്കുളം, പ്രശാന്ത് നഗർ എന്നിവിടങ്ങളിൽ വെള്ളം മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.