പുനലൂർ: മുസ്ലിം െഎക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡംഗം അബ്ദുൽ ഷുക്കൂർ മൗലവി പറഞ്ഞു. താലൂക്ക് മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി മാർക്കറ്റ് മൈതാനിയിൽ നടത്തിയ മില്ലത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. പി.എം.സി.സി താലൂക്ക് പ്രസിഡൻറ് എച്ച്. സലിംരാജ് അധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അബ്ദുൽ ഷുക്കൂർ മൗലവിയെ പൊന്നാടയണിയിച്ചു. മുഫ്ത്തി മുഹമ്മദ് ഫസൽ ഖാസിമി പ്രാർഥന നടത്തി. അർഷാദ് ബാഖവി, നദീർകുട്ടി, എം.എ. മജീദ് കാര്യറ, നാസിമുദ്ദീൻ ബാഖവി, എം. മീരാസാഹിബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എച്ച്. നാസറുദ്ദീൻ സ്വാഗതവും എം.വൈ.എഫ് സെക്രട്ടറി എ.എം. അൻസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.