തിരുവനന്തപുരം: ശ്രീചിത്രാ പുവർഹോമിന് സമീപത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിലെ മലിനജലത്തിെൻറ ഒഴുക്ക് തടഞ്ഞ് മാലിന്യമുക്തമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ഇതിനായി ജില്ല സാമൂഹികനീതി ഓഫിസർ മുൻകൈയെടുക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ശ്രീചിത്രാ പുവർഹോമിലെ വിവിധ ഹോസ്റ്റൽ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന വളപ്പിലൂടെയാണ് ആമയിഴഞ്ചാൻ തോട് ഒഴുകുന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. നഗരത്തിലെ എല്ലാ മാലിന്യങ്ങളും വഹിക്കുന്ന വലിയ തോടാണ് ഇത്. മഴക്കാലത്ത് തോട്ടിൽ വെള്ളം പൊങ്ങുമ്പോൾ ശ്രീചിത്ര പുവർഹോമിലെ മുറ്റത്ത് മുട്ടറ്റം വെള്ളം പൊങ്ങും. കുട്ടികൾ മലിനജലത്തിലിറങ്ങി നടന്നാണ് ഭക്ഷണം കഴിക്കാനും സ്കൂളിലേക്കും പോകാറുള്ളതെന്ന് ഡി.എം.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. പുവർഹോമിലെ അന്തേവാസിയായ അഞ്ജു (18) പനി ബാധിച്ച് മരിച്ച സംഭവത്തിൽ കവടിയാർ ഹരികുമാർ സമർപ്പിച്ച ഹരജിയിലാണ് കമീഷൻ ഉത്തരവ്. പുവർഹോമിലെ വൃത്തിഹീനമായ സാഹചര്യം കാരണമാണ് പനി വന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാൽ, അഞ്ജുവിെൻറ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിനുശേഷം കമീഷൻ കണ്ടെത്തിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.