'പൊന്തൻപുഴ' നഷ്​ടപ്പെടാനിടയാക്കിയത്​ മുൻ അഡീഷനൽ എ.ജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ വനഭൂമി സ്വകാര്യവ്യക്തിക്ക് ലഭിക്കാനിടയാക്കിയ കോടതിവിധിയിലേക്ക് നയിച്ചത് വനംവകുപ്പ് മുൻ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായരുടെ റിപ്പോർട്ട്. 2007-സെപ്റ്റംബര്‍ 12-നു പൊന്തന്‍പുഴ സന്ദര്‍ശിച്ച അഡീഷനൽ എ.ജി നിബിഡവനമല്ലെന്നും കുറ്റിക്കാട് മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട് നൽകിയത്. സത്യവിരുദ്ധമായ ഈ റിപ്പോര്‍ട്ട് എതിർകക്ഷികൾ കോടതിയിൽ ആയുധമാക്കി. മുമ്പ് ജസ്റ്റിസ് കെ. സുകുമാര​െൻറ ബെഞ്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാറിനാണെന്ന് വിധിച്ചിരുന്നു. 1783 ൽ ( കൊല്ലവര്‍ഷം 958) എഴുമറ്റൂര്‍ െകെപ്പുഴ കോവിലകത്തെ തമ്പുരാന്‍ ചെമ്പോലപട്ടയമായി വീതിച്ചുനല്‍കിയതാണ് വനഭൂമിയെന്ന പാലാ സ്വദേശികളുടെ വാദം കോടതി നിരാകരിക്കുകയായിരുന്നു. തെളിവായി സ്വകാര്യ വ്യക്തികൾ ഹാജരാക്കിയത് വ്യാജരേഖയാണെന്നും ജസ്റ്റിസ് കെ. സുകുമാരൻ വിധിയിൽ ചൂണ്ടിക്കാട്ടി. ഇതിനെതിരേ വ്യക്തികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി, വസ്തുതകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേസ് െഹെകോടതിക്കു തിരിച്ചയച്ചു. യു.ഡി.എഫ് സർക്കാർ സുശീല ആർ. ഭട്ടിന് കേസ് കൈമാറിയതിനെത്തുടർന്ന് ജസ്റ്റിസ് ശശിധരൻ നമ്പ്യാർക്ക് മുന്നിൽ വനഭൂമിക്കുമേൽ സർക്കാറിന് അധികാരവും അവകാശവുമുണ്ടെന്ന് അവർ സ്ഥാപിച്ചു. വി.എസ് മുഖ്യമന്ത്രിയായതിനെത്തുടർന്ന് 2007ൽ സുശീല ഭട്ടിനെ നീക്കുകയും സി.പി.ഐ സഹയാത്രികനായ അഡ്വ. വെങ്ങാനൂർ ചന്ദ്രശേഖരൻ നായരെ കേസ് ഏൽപിക്കുകയും ചെത്തു. അതോടെ കേസി​െൻറ ഗതി മാറി. വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായരുടെ റിപ്പോർട്ട് എതിർകക്ഷികൾക്ക് ഫലത്തിൽ സഹായകരമായി മാറുകയും ചെയ്തു. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.