തിരുവനന്തപുരം: കൊട്ടാരക്കര കുളക്കടയിൽ രക്ഷാപ്രവർത്തനത്തിനിടെ വാഹനാപകടത്തിൽ മരിച്ച കൊല്ലം എ.ആർ ക്യാമ്പിലെ സി.പി.ഒ വിപിൻ കുമാറിെൻറ വിയോഗത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ അനുശോചിച്ചു. വിപിൻകുമാറിെൻറ വിയോഗം അദ്ദേഹത്തിെൻറ കുടുംബത്തിനുണ്ടാക്കിയ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും ആ കുടുംബത്തോടൊപ്പം കേരള പൊലീസ് എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർ പൊലീസ് സ്റ്റേഷൻ േഗ്രഡ് എസ്.ഐ പി.കെ. വേണുഗോപാൽ ദാസ്, േഗ്രഡ് എ.എസ്.ഐ ജി.അശോകൻ എന്നിവർക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.