ജി.കാർത്തികേയൻ അനുസ്മരണം

കാട്ടാക്കട: അരുവിക്കര നിയോജകമണ്ഡലത്തിലെ പൗരാവലിയും ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് നടത്തുന്ന ജി. കാർത്തികേയൻ അനുസ്മരണം ഏഴിന് വൈകീട്ട് അഞ്ചിന് പൂവച്ചൽ എസ്.കെ ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ടി. സുലേഖ അധ്യക്ഷയാകും. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പദ്മശ്രീ ലഭിച്ച കല്ലാർ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ ഡോ.ഡി. ബാബുപോൾ ആദരിക്കും. ശബരീനാഥൻ എം.എൽ.എ, ഡോ.ജെ. ഹരീന്ദ്രൻ നായർ, വിതുര ശശി, എൻ. രഞ്ജകുമാർ, ടി. നിർമലാനന്ദൻ, സബ് കലക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.