ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐയില്‍ സി.ഒ.ഇ ആരംഭിച്ചു. ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനല്‍ സഹിതം 31ന് മുമ്പ് നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഡോക്ടര്‍മാരുടെ അഭാവം, ഗൈനക്കോളജി വിഭാഗത്തിെൻറ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം നാല് ഡോക്ടർമാർ ഉണ്ടായിരിക്കെ ഒരാൾ മാത്രമാണ് ഡ്യൂട്ടിയിലുള്ളത് ആറ്റിങ്ങല്‍: ഡോക്ടര്‍മാരുടെ അഭാവം, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിെൻറ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നാല് ഡോക്ടര്‍മാരുടെ തസ്തികയുണ്ട്. നിലവില്‍ ഒരാള്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിമാസം നൂറോളം പ്രസവം നടക്കുന്ന ആശുപത്രിയാണിത്. അതിനാൽ നല്ല തിരിക്കാണിവിടെ ഉണ്ടാവാറുള്ളത്. ഇതു കൂടി പരിഗണിച്ചാണ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നാല് ഡോക്ടര്‍മാരെ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പ്രതിദിനമെത്തുന്ന രോഗികളെ ചികിത്സിക്കുകയും പ്രസവവും സിസേറിയനും ഉള്‍പ്പെടെ അറ്റന്‍ഡ് ചെയ്യുകയും ഈ ഒരു ഡോക്ടറുടെ ജോലിയായി മാറി. ഏക ഡോക്ടര്‍ക്ക് ജോലി ഭാരം വര്‍ധിച്ചതോടെ തുടര്‍ചികിത്സകളില്‍ വീഴ്ച വരുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറില്ലാത്ത സമയത്ത് അടിയന്തര ആവശ്യങ്ങളുണ്ടായാല്‍ ജനറല്‍ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ട അവസ്ഥയാണ്. ഒരു ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലാണ്. മറ്റൊരാള്‍ ഡിപ്പാര്‍ട്മെൻറ് നടത്തുന്ന ലാപ്രോസ്‌കോപ്പിക് ട്രെയിനിങ്ങി ലാണ്. നാലാമത്തെ ഡോക്ടര്‍ വര്‍ക്കിങ് അറേഞ്ച്മെൻറില്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലേക്ക് പോയി. എന്നാൽ, വര്‍ക്കിങ് അറേഞ്ച്മെൻറില്‍ ജോലി ചെയ്യുന്നത് മറ്റൊരു ആശുപത്രിയിലാണെങ്കിലും രേഖകളില്‍ ഇവര്‍ ചിറയിന്‍കീഴ് ആശുപത്രിയിലെ ഡോക്ടറാണ്. പരിശീലനത്തിനു പോയ ഡോക്ടര്‍ക്കും പകരം നിയമനം നടത്തുന്നതിന് സാങ്കേതിക തടസ്സമുണ്ട്. അതേസമയം എന്‍.ആര്‍.എച്ച്.എം പോലുള്ള പ്രത്യേക പദ്ധതികളില്‍ നിന്നുള്ള ഏതെങ്കിലും ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ ഒരു ഗൈനക്കോളജി ഡോക്ടറെ താല്‍ക്കാലികമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡി.എം.ഒക്കും ഡയറക്ടര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ ഇവിടെ ചികിത്സ തേടുന്നുണ്ട്. അടിയന്തരമായി ഗൈനക്കോളജി വിഭാഗത്തില്‍കൂടുതല്‍ ഡോക്ടര്‍മാരെ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.