കിളിമാനൂർ: പള്ളിക്കൽ മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രദിനാചരണത്തിെൻറ ഭാഗമായി . 'ഓർമകളിലെ ശാസ്ത്രം' എന്ന വിഷയത്തിൽ ആർ.എസ്. ഹരികൃഷ്ണൻ സെമിനാർ അവതരിപ്പിച്ചു. പോങ്ങനാട് ഗവ. എച്ച്.എസിലെ അധ്യാപകനായ മോഹൻലാൽ കുട്ടികൾക്കായി ശാസ്ത്ര സംബന്ധിയായ ലഘുപരീക്ഷണം നടത്തി. തുടർന്ന്, എൽ.പി, യു.പി, എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗങ്ങൾക്കായി ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു. വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡൻറ് എസ്.എസ്. ബിജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.