കല്ലമ്പലം: മൊഴി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മടവൂർ സലിമിെൻറ ദൈവകണം എന്ന കവിതാ സമാഹാരം ചർച്ച ചെയ്തു. മൊഴി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ മുരളികൃഷ്ണൻ അധ്യക്ഷതവഹിച്ചു. രാജ ചന്ദ്രൻ പുസ്തകം അവതരിപ്പിച്ചു. രാമചന്ദ്രൻ കരവാരം, സെയ്ഫുദ്ദീൻ കല്ലമ്പലം, പ്രഫ. ഗേളി ഷാഹിദ്, ഉബൈദ് കല്ലമ്പലം, സെയ്ഫ് വേളമാനൂർ, മനോജ് കപ്പാംവിള, എം.ടി. വിശ്വതിലകൻ എന്നിവർ ചർച്ചയിൽ പങ്കെടുന്നു. മടവൂർ സലിം നന്ദി പറഞ്ഞു. സുവർണ ജൂബിലി-സ്മാർട്ട് ക്ലാസ് ഉദ്ഘാടനം കല്ലമ്പലം: മടന്തപ്പച്ച മുസ്ലിം എൽ.പി സ്കൂളിെൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂർവവിദ്യാർഥി സംഗമവും സ്മാർട്ട് ക്ലാസ് റൂമിെൻറ ഉദ്ഘാടനവും ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. പി. ആർ. രാജീവ്, ബാലതാരം സ്വരാജ് ഗ്രാമിക, സ്കൂൾ മാനേജർ എം. കാസിം കുഞ്ഞ്, എം. ബദറുദ്ദീൻ, സജീർ രാജകുമാരി, പി.ടി.എ പ്രസിഡൻറ് വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.