കാട്ടാക്കട: ഡി.വൈ.എഫ്.ഐ നേതാവ് ചന്ദ്രമോഹനെൻറ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വഷിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് അർധരാത്രി കാട്ടാക്കടയിൽനിന്ന് ആര്യനാട്ടേക്കുള്ള യാത്രാമധ്യേ പള്ളിവേട്ടയില്‍ െവച്ചാണ് ചന്ദ്രമോഹനനെ വാഹനാപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിലവിലെ അേന്വഷണ ഉദ്യോഗസ്ഥർ കേസ് അപകട മരണമാക്കി എഴുതിത്തള്ളാനാണ് ശ്രമിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ അേന്വഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രമോഹനെൻറ ഭാര്യ സൂര്യയും പിതാവ് മോഹനും സഹായം തേടി കൃഷ്ണദാസിന് നിവേദനവും നൽകിയിരുന്നു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറുമാരായ മുക്കംപാലമൂട് ബിജു, മലയിൻകീഴ് രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് സന്തോഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.