പാറശ്ശാല: യുവാവിന് വെട്ടേറ്റ സംഭവത്തിൽ അതിർത്തി പ്രശനം ഉന്നയിച്ച് പൊലീസ് കേസെടുക്കുന്നിെല്ലന്നു പരാതി. പാറശ്ശാലക്കുസമീപം ചെറുവാരക്കോണം മഞ്ചാംകുഴി കൊപ്പവിള വീട്ടിൽ ഷാജിക്ക് (34) വെട്ടേറ്റ സംഭവത്തിലാണ് കേസെടുക്കാത്തത്. ഇക്കഴിഞ്ഞ ഒന്നിന് ഷാജിയുടെ ഭാര്യ അടക്കക്കുഴിയിലെ കടയിൽ വീട്ടാവശ്യത്തിനുള്ള സാധനം വാങ്ങാൻ പോയിരുന്നു. കടയുടമ അപമര്യാദയായി പെരുമാറിയ വിവരം വീട്ടിലെത്തി ഷാജിയോട് പറഞ്ഞു. കടയിലെത്തിയ ഷാജി കടയുടമയുമായി വാക്കേറ്റം നടത്തി. തുടർന്ന്, കടയുടമ പിന്തുടർന്ന് ഷാജിയുടെ തലയ്ക്കു വെട്ടുകയായിരുന്നു. വെട്ടേറ്റ ഷാജിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പാറശ്ശാല ആശുപത്രിയിൽനിന്ന് പാറശ്ശാല പൊലീസ് സ്റ്റേഷന് ഇൻറിമേഷൻ കൈമാറിയതനുസരിച്ച് ഷാജിയുടെ ബന്ധുക്കൾ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, സംഭവം നടന്നത് പൊഴിയൂർ സ്റ്റേഷൻ പരിധിയിലായതിനാൽ, അവിടത്തേക്ക് കൈമാറിയെന്ന് അറിയിച്ചു. പൊഴിയൂർ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ സംഭവം നടന്നത് കേരളത്തിലാണെങ്കിലും കട തമിഴ്നാട്ടിലായതിനാൽ, കേസ് കളിയിക്കാവിള പൊലീസിന് കൈമാറിയെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഷാജിയുടെ ബന്ധുക്കൾ കളിയിക്കാവിള സ്റ്റേഷനുമായി ബന്ധപ്പെെട്ടങ്കിലും സംഭവം നടന്നത് കേരളത്തിലായതിനാൽ, കേസെടുക്കാൻ കഴിയുകയിെല്ലന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് കേസെടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.