പത്തനാപുരം: നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന മത്സ്യ മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷെൻറ മാലിന്യം പുറത്തേെക്കാഴുകുന്നു. വ്യാപാരികളും പൊതുജനങ്ങളും ദുര്‍ഗന്ധംകാരണം പൊറുതിമുട്ടുകയാണിവിടെ. പത്തനാപുരം നഗരത്തില്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്ന ഏക കംഫര്‍ട്ട് സ്റ്റേഷനാണ് മത്സ്യമാർക്കറ്റിലേത്. പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിെൻറ ഭാഗമായി ഒഴിപ്പിച്ച വ്യാപാരികള്‍ക്ക് താൽക്കാലിക സംവിധാനം ഒരുക്കിയത് മാര്‍ക്കറ്റിനും കംഫര്‍ട്ട് സ്റ്റേഷനും സമീപത്തായാണ്. കംഫര്‍ട്ട് സ്റ്റേഷനിലെ പൈപ്പ് പൊട്ടിയും ടാങ്ക് നിറഞ്ഞും പുറത്തേക്ക് മലിനജലം ഒഴുകുകയാണ്. ഇതിന് പുറമേ മത്സ്യമാര്‍ക്കറ്റിലെ മലിനജലവും കെട്ടിക്കിടക്കുകയാണ്. ഇതോടെ പ്രദേശത്ത് അസഹനീയ ദുര്‍ഗന്ധമാണ്. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മാലിന്യം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൊതുകുകളും പെരുകുന്നുണ്ട്. ഇവിടെ വ്യാപാരംചെയ്യാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് കച്ചവടക്കാർ. ദുര്‍ഗന്ധം കാരണം ആവശ്യക്കാര്‍ ഇവിടേക്കെത്താന്‍ മടിക്കുന്നതിനാല്‍ വ്യാപാരം നഷ്ടത്തിലാണെന്നും കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ളവ വ്യാപാരം നടക്കാത്തതിനാല്‍ വന്‍നഷ്ടമാണ് കച്ചവടക്കാര്‍ക്കുള്ളത്. മത്സ്യമാര്‍ക്കറ്റിലെയും കംഫര്‍ട്ട് സ്റ്റേഷനിലെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വ്യാപാരത്തിന് യോജിച്ച രീതിയിലാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.