പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ എം.എം.യു.പി സ്കൂൾ മുമ്പേ നടക്കുന്നു -പ്രഫ. സി. രവീന്ദ്രനാഥ് കിളിമാനൂർ: സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഒരുപടി മുമ്പേ നടന്നുകൊണ്ട് എം.എം യു.പി സ്കൂൾ മാതൃകയായെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പേരൂർ എം.എം.യു.പി.എസിനെ സമ്പൂർണ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർപ്ലാൻ ഡോ. എ. സമ്പത്ത് എം.പിയും കൈയെഴുത്ത് മാഗസിൻ വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജിമ്മി കെ. ജോസും പ്രകാശനം ചെയ്തു. യോഗത്തിൽ എം. രഘു, എം.ഐ. അജികുമാർ, എം.എസ്. സുരേഷ് ബാബു, എൻ. രാജേന്ദ്രൻ, എം. സന്തോഷ് കുമാർ, എച്ച്. അബ്ദുൽ ഗഫൂർ മൗലവി, എം. കാസിംകുഞ്ഞ്, എം.എം. താഹ, എ.പി. സന്തോഷ് ബാബു, ദീപു, ടി. ശ്രീദേവി, സുനിലാറാണി, അഭിരാം കൃഷ്ണൻ, ജെ. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.