ധ്യാനകേന്ദ്രത്തിൽ പ്രാർഥനക്കെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

അഞ്ചൽ: പ്രാർഥനക്കെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെയ്യാറ്റിൻകര കാരോട്ട് അയണിക്കാ പഴഞ്ഞി വീട്ടിൽ റജി (31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെ അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിന് സമീപത്തെ ധ്യാനകേന്ദ്രത്തിലായിരുന്നു സംഭവം. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. പ്രാർഥനക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു റജി. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾ സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: പ്രീത. മകൾ: അബിജിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.