പത്തനാപുരം: എൻജിനീയറിങ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാമൺ തെക്കേവീട്ടിൽ (ചൂരത്തലയ്ക്കൽ) കോശി-അമ്മിണി ദമ്പതികളുടെ മകൻ ഏബൽ ശ്യാം(20) ആണ് മംഗളൂരുവിൽ മരിച്ചത്. മംഗളൂരു വളച്ചിൽ ശ്രീനിവാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ടാംവർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. കോളജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ലാസ് കഴിെഞ്ഞത്തിയ സഹപാഠികളാണ് മൃതദേഹം കണ്ടത്. മംഗളൂരു ജില്ല ഗവൺമെൻറ് വെൻലോക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒന്നാംവർഷം കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ആബേൽ രണ്ടാംവർഷം ആദ്യം പുറത്ത് താമസിക്കുകയും പിന്നീട് കോളജ് ഹോസ്റ്റലിലേക്ക് താമസം മാറ്റുകയുമായിരുന്നു. സ്വാഭാവികമരണമെന്ന് പൊലീസ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അഭിലാഷ്, ആഷ്ലി എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.