ധർണ നടത്തി

കുണ്ടറ: സൗജന്യ ചികിത്സ പദ്ധതി നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ . കുണ്ടറ സബ്ട്രഷറി പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ആർ. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ.സി. വരദരാജൻ നായർ, പഴങ്ങാലം കൃഷ്ണമൂർത്തി, കെ. സുദർശനബാബു, നാസിമുദ്ദീൻ ലബ്ബ, കെ. ബാബുരാജൻ, നടക്കൽ വിജയൻ, സി.വി. മാമച്ചൻ, വി. രാമചന്ദ്രൻപിള്ള, എസ്. സരളാദേവി അമ്മ, ജയമോഹൻ ഉണ്ണിത്താൻ, കസ്തൂരിഭായി, മണിയൻ, ഫാ. ഗീവർഗീസ് തരകൻ, ജോൺ മേലതിൽ എന്നിവർ സംസാരിച്ചു. നികുതി അടയ്ക്കാൻ സൗകര്യം കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ഊർജിതനികുതി പിരിവ് ക്യാമ്പുകൾ ഈമാസം രണ്ട്, മൂന്ന്, നാല്,10,12,13 തീയതികളിൽ വിവിധ വാർഡുകളിൽ നടക്കും. ഈ സൗകര്യം നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.