കരുനാഗപ്പള്ളി: ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നിര്‍ദേശപ്രകാരം . കരുനാഗപ്പള്ളി ലൈഫ് പഠനകേന്ദ്രത്തിെൻറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. ഡി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും മാനവസമൂഹത്തിെൻറ സുസ്ഥിര ഭാവിക്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ളയും ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ബിന്ദു ആര്‍.ശേഖറും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി. എസ്. രാജേഷ്, ശിശിര, അഭിരാമി, വിവേക് വേണു, അര്‍ജുന്‍, ഹരികുമാര്‍, അജ്മല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.