കരുനാഗപ്പള്ളി: യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നിന് രാപ്പകൽ സമരം നടക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം 10നാരംഭിക്കുന്ന സമരം കോണ്‍ഗ്രസ് നേതാവ് ബെന്നി െബഹനാന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ല,-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ എട്ട് മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ യഥാക്രമം മൂന്നിന് രാവിലെ 10 മുതല്‍ ഒരുമണി വരെ ഓച്ചിറ ക്ലാപ്പന, ഒരുമണി മുതല്‍ നാലുവരെ തൊടിയൂര്‍, നാലുമുതല്‍ ഏഴുവരെ കുലശേഖരപുരം, ഏഴുമുതല്‍ നാലിന് രാവിലെ എട്ടുവരെ കരുനാഗപ്പള്ളി, എട്ടുമുതല്‍ 10 വരെ തഴവ, പാവുമ്പ, ആലപ്പാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും പങ്കെടുക്കും. 10ന് നടക്കുന്ന സമാപനസമ്മേളനം യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രനും കണ്‍വീനര്‍ എം.എ. സലാമും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.