അഞ്ചാലുംമൂട് ഗവ. എൽ.പി സ്കൂളിൽ സാമൂഹികവിരുദ്ധ ശല്യം

*ഫാനുകളും കസേരകളും ടാപ്പുകളും അടിച്ചുതകർത്തു അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ഗവ. എൽ.പി സ്കൂളിൽ അവധി ദിവസങ്ങളിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ക്ലാസ് മുറികളിലെ കസേരകളും ഫാനുകളും സ്വിച്ച് ബോർഡുകളും അടിച്ചുതകർത്തു. ക്ലാസ്മുറിക്ക് സമീപത്തെ പൈപ്പുകളും ടാപ്പുകളും തകർത്ത നിലയിലാണ്. ആഴ്ചകൾക്ക് മുമ്പും സമാന രീതിയിൽ അക്രമമുണ്ടായതായി സ്കൂൾ അധികൃതർ പറഞ്ഞു. പരാതി നൽകിയിട്ടും അടുത്തുള്ള പൊലീസ് സ്ഥലത്തെത്താൻ വൈകിയതായും ആരോപണമുണ്ട്. അവധി ദിവസങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടിച്ചെത്തി സ്കൂളിൽ പരസ്യ മദ്യ പാനം നടത്തുന്നത് പതിവാണെന്നും സമീപവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.