കൊല്ലം: ഇരവിപുരം കൂട്ടിക്കട ന്യൂ എൽ.പി സ്കൂളിെൻറ 57ാം വാര്‍ഷികാഘോഷം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എച്ച്.എം.സി അംഗം എ. അജികുമാര്‍ അധ്യക്ഷത വഹിക്കും. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എല്‍. ലക്ഷ്മണന്‍ എന്‍ഡോവ്മെൻറ് വിതരണവും ഇരവിപുരം സി.ഐ ബി. പങ്കജാക്ഷന്‍ സമ്മാനദാനവും നിര്‍വഹിക്കും. നിര്‍ധനര്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ എ. അജികുമാര്‍, പ്രധാനാധ്യാപിക വി. സിന്ധു, സ്‌നേഹലത, ജെ. സതീഷ്‌കുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.