പൊങ്കാലക്ക് സ്​റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും കൈമാറി

തിരുവനന്തപുരം: പൊങ്കാലയിൽ ഹരിതചട്ടം നടപ്പാക്കുന്നതിലേക്ക് നഗരത്തിലെ വിവിധസ്ഥാപനങ്ങളും സംഘടനകളും നൽകിയ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും മേയര്‍ വി.കെ. പ്രശാന്ത് ഏറ്റുവാങ്ങി. പ്രകൃതിസൗഹൃദ ബദലുകള്‍ക്കായി പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയിട്ടുള്ള കൗണ്ടറിൽ വ്യാഴാഴ്ച രാവിലെ 10.30ന് നടന്ന ചടങ്ങിൽ ഹോട്ടൽ റൂബി അരീന, രാമചന്ദ്രന്‍ ടെക്‌സ്റ്റൈൽസ്, കിംസ് ഹോസ്പിറ്റൽ, ഹോട്ടൽ ഉദയ് സമുദ്ര, ക്രഡായ്, ചെന്തിട്ട ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസ്, പി.ആര്‍എസ് ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ നിന്നായി പതിനായിരത്തോളം സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുമാണ് നഗരസഭക്ക് കൈമാറിയത്. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ശ്രീകുമാർ, ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ്‌കുമാര്‍, സെക്രട്ടറി എൽ.എസ്. ദീപ, ഹെൽത്ത് ഓഫിസര്‍ ഡോ.എ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.