കണ്ണനല്ലൂര്‍ എം.ജി.യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

കൊല്ലം: കണ്ണനല്ലൂര്‍ എം. അലിക്കുഞ്ഞ് സ്മാരക എം.ജി.യു.പി സ്‌കൂളി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് പുതിയ കെട്ടിടവും കമ്പ്യൂട്ടര്‍ ഉദ്ഘാടനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പൊതുസമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡൻറ് ആശാ ചന്ദ്രന്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.എസ്. സുനിത 'തലോടല്‍' സാന്ത്വനപദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌കൂളിന് ബഹുനില കെട്ടിടം നിര്‍മിച്ചുനല്‍കുന്നതിന് പരിശ്രമിച്ച പി.എ.എ. സലാമിനെ സ്റ്റാഫും പി.ടി.എയും ആദരിക്കും. 16ന് സ്‌കൂളി​െൻറ 80ാം വാര്‍ഷികവും കലാപരിപാടികളും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ലാല്‍ എ. സലാം, എ. ജലാല്‍, എച്ച്. മുഹമ്മദ് റാസി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.