വെള്ളറട: കിളിയൂരിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യാത്രികരായ രണ്ടുപേർക്ക് ഗുരുതരപരിക്ക്. വ്യാഴാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. അഞ്ചുമരം കാലനിന്നും കിളിയൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് റോഡ് വക്കിലെ തൂണിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.