കൊല്ലം: കക്ഷിരാഷ്ട്രീയ ഭേദെമന്യേ നിയമസഭ 2008ല്‍ ഐകകണ്ഠ്യേന പാസാക്കിയ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ഇപ്പോള്‍ എല്‍.ഡി.എഫ് സർക്കാര്‍ പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ഭൂമാഫിയയെ സഹായിക്കാനാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആരോപിച്ചു. ഭൂമി, ജലം, പരിസ്ഥിതി വിഷയങ്ങളിലെ ഇടതു സമീപനങ്ങൾക്കുവിരുദ്ധമായി സർക്കാര്‍ നടത്തിയ ഭേദഗതി അറുപിന്തിരിപ്പനും വാഗ്ദാന ലംഘനങ്ങളുടെ ഉത്തമ ഉദാഹരണവുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.