ശാസ്​താംകോട്ട ശുദ്ധജലതടാകം: സംരക്ഷണക്കുന്നുകൾ വിലക്ക്​ ലംഘിച്ച്​ ഇടിച്ചുനിരത്തി

ശാസ്താംകോട്ട: ജില്ല പഞ്ചായത്തി​െൻറ ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണപദ്ധതിയുടെ പേരിൽ അശാസ്ത്രീയമായി തടാകത്തി​െൻറ സംരക്ഷണക്കുന്നുകൾ ഇടിച്ചുനിരപ്പാക്കി. തടാകത്തെ സംരക്ഷിച്ചുനിർത്തുന്ന ചുറ്റുവട്ടമുള്ള 38 കുന്നുകളിൽ ഒന്നിൽപ്പോലും ഇത്തരം പ്രവൃത്തികൾ നടത്താൻ പാടില്ലെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മി​െൻറയും ഭൗമശാസ്ത്ര പഠനകേന്ദ്രത്തി​െൻറയും ആവർത്തിച്ചുള്ള വിലക്കും മുന്നറിയിപ്പും ലംഘിച്ചായിരുന്നു കുന്നിടിക്കൽ. എന്നാൽ, ഇത് കോൺഗസ് നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞതോടെ നിർത്തിവെച്ചു. 16.5 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ല പഞ്ചായത്ത് ശാസ്താംകോട്ട ശുദ്ധജല തടാകസംരക്ഷണത്തിനായി നടപ്പാക്കുന്നത്. തടാകസംരക്ഷണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയമായ മണ്ണ് സംരക്ഷണവകുപ്പിനായിരുന്നു നിർവഹണച്ചുമതല. തടാകത്തിൽനിന്ന് ചളി കോരി വിൽക്കുന്നതടക്കമുള്ള പരിപാടികളുമായി ചില രാഷ്ട്രീയനേതാക്കളെയും മറ്റും വിലയ്ക്കെടുത്ത് മുന്നോട്ടുവന്ന വകുപ്പ് അധികൃതരുടെ നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ആദ്യഘട്ടത്തിലേ പാളിയിരുന്നു. മഴ കുറഞ്ഞതിനാലാണ് ചൊവ്വാഴ്ച എക്സ്കവേറ്ററുമായെത്തി തടാകത്തി​െൻറ താലൂക്ക് ഒാഫിസ് ഭാഗത്തെ സംരക്ഷണക്കുന്നുകളിലൊന്ന് ഇടിച്ച് തട്ട് തിരിച്ചത്. ഇവിടെ മരം നടാനാണെന്നാണ് നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ടൺകണക്കിന് മേൽമണ്ണാണ് ഇപ്പോൾ കുന്നിനുപുറത്ത് ഇളകിക്കിടക്കുന്നത്. ഇതുമുഴുവൻ അടുത്ത മഴയിൽ തടാകത്തിൽ കുത്തിയൊഴുകി നിറയും. കോൺഗ്രസ് നേതാക്കളായ തുണ്ടിൽ നൗഷാദ്, ദിനേശ്ബാബു, സുഹൈൽ അൻസാരി, ബിജു, ഹാഷിം സുലൈമാൻ, എം.വൈ. നിസാർ, ഷെമീർ ഇസ്മയിൽ, േലാജു ലോറൻസ്, വൈ. നജീം എന്നിവർ ചേർന്നാണ് തടഞ്ഞത്. നേതാക്കൾ നിലപാട് കടുപ്പിച്ചതോടെ ജില്ല മണ്ണ് സംരക്ഷണ ഒാഫിസർ ആനന്ദബോസ് കുന്നിടിക്കൽ നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.