വെഞ്ഞാറമൂട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യംചെയ്ത സംഭവത്തിൽ റിട്ട. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ഊമൻപള്ളിക്കര സ്വദേശി സലിമിനെയാണ് (60) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. കഴക്കൂട്ടത്തുനിന്ന് വെഞ്ഞാറമൂട്ടിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇതേ ബസിൽ യാത്ര ചെയ്തിരുന്ന സലിം ആക്രമണസ്വഭാവത്തോടെ ശല്യപ്പെടുത്തുകയായിരുന്നെന്നാണ് പരാതി. ബസ് വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തിയതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് എസ്.ഐ എം. സഹിലിെൻറ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കുനേരേയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.