കൊല്ലം: പാലും മുട്ടയും പച്ചക്കറിയും വീട്ടു മുറ്റത്തുതന്നെ ഉൽപാദിപ്പിച്ച് കേരളത്തെ സ്ഥിരമായ പുരോഗതിയിലേക്ക് നയിക്കാൻ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മൃഗസംരക്ഷണ വകുപ്പും, കെ.എൽ.ഡി. ബോർഡും സംയുക്തമായി സംഘടിപ്പിച്ച വനിത സംരംഭകത്വ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങൾ ഇന്നും രാജ്യത്തിന് മാതൃകയാണ്. പുതിയ സംരംഭങ്ങൾ ധൈര്യപൂർവം ഏറ്റെടുക്കാൻ കേരളത്തിലെ വീട്ടമ്മമാർ പ്രാപ്തരാണെന്നും അതിന് മുന്നിട്ടിറങ്ങുന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണ മേഖലയിലെ പുതുസംരംഭങ്ങളായ േബ്രായ്ലർ-ആടു വളർത്തൽ, മുട്ടക്കോഴി വളർത്തൽ, താറാവ് വളർത്തൽ, ഹൈേഡ്രാപോണിക്സ് തീറ്റപ്പുൽ നിർമാണം, കാട-പച്ചക്കറി സംയോജിത കൃഷി, േബ്രായ്ലർ കേരള ചിക്കൻ തുടങ്ങി വിവിധ മാതൃകകൾ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ അവതരിപ്പിക്കുന്നത് സംബന്ധിച്ച് സെമിനാറും നടന്നു. ഡോ. ബി. അജിത്ബാബു, ഡോ. ഡി. ഷൈൻകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നൽകിയ വിത്തുപാക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് ബേബി ഭാസ്കർ അധ്യക്ഷതവഹിച്ചു. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ്, പി.ആർ.ഒ. ഡോ.ഡി. ഷൈൻകുമാർ, വനിതാവേദി പ്രസിഡൻറ് കെ. സുജാത, വി.എഫ്.പി.സി.കെ മാനേജർ ഷീജ മാത്യു, സെക്രട്ടറി എസ്. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.