കൊല്ലം: മദ്റസകൾ സമാധാനത്തിെൻറയും ശാന്തിയുടെയും സംസ്കാരത്തിെൻറയും വക്താക്കളെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. മദ്റസാ പ്രവേശനാഘോഷം ജില്ലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ, തിരുസുന്നത്ത്, ഇസ്ലാമിക ചരിത്രം, ഇന്ത്യാ ചരിത്രം, സ്വഭാവ സംസ്കരണം, മദ്ഹബുകളിൽ അധിഷ്ഠിതമായ കർമശാസ്ത്രം, ഉൽകൃഷ്മായ അയൽബന്ധം, ഉന്നതമായ സാമൂഹികമാനം, സദാചാര ധാർമിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഒന്നുമുതൽ 12ാം ക്ലാസുവരെ പഠിപ്പിക്കപ്പെടുന്നത്. അടുത്തിടെ മദ്ഹബുകൾക്ക് വിരുദ്ധമായ മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട സിലബസ് കേരളത്തിലെ മദ്റസകളിൽ നടപ്പാക്കാൻ ചില തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ട്. സമുദായത്തിൽ അലങ്കോലം സൃഷ്ടിക്കാനും ഭാവിതലമുറയെ വഞ്ചിക്കാനും മാത്രമേ അത് ഉപകരിക്കുകയുള്ളൂ. അത്തരം ആളുകളെ കരുതിയിരിക്കണമെന്ന് മഹല്ല്-മദ്റസാ മാനേജുമെൻറുകളോടും മുഅല്ലിംകളോടും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.