തലവരിപ്പണം: കെ.എസ്.യു മാർച്ചിൽ സംഘർഷം

ഇരവിപുരം(കൊല്ലം): തലവരിപ്പണം വാങ്ങുന്നുവെന്നാരോപിച്ച് കെ.എസ്.യു. ജില്ല കമ്മിറ്റി സ്വകാര്യ മെഡിക്കൽ കോളജിേലക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മെഡിക്കൽ കോളജി​െൻറ ബോർഡും സെക്യൂരിറ്റി കാബിനും തകർത്തു. 13 പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കെ.എസ്.യു ജില്ല പ്രസിഡൻറി​െൻറ കാർ അജ്ഞാതർ എറിഞ്ഞുതകർത്തു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് കെ.എസ്.യു പ്രവർത്തകർ ട്രാവൻകൂർ മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തിയത്. സെക്യൂരിറ്റി ക്യാബിൻ അടിച്ചുതകർത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊട്ടിയം സ്റ്റേഷനിലേക്ക് മാറ്റി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, സുബിൻ, അതുൽ, അനന്തു, അനന്തകൃഷ്ണൻ, സിയാദ്, ശരത് മോഹൻ, സുബ്ബലാൽ, നന്ദു, ജയരാജ്, ഷാരു എന്നിവരാണ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ഇവർ തിരികെ പോകാൻ പാലത്തറയിൽ എത്തിയപ്പോഴാണ് കെ.എസ്.യു ജില്ല പ്രസിഡൻറി​െൻറ കാറി​െൻറ ഗ്ലാസ് തകർത്തതായി കണ്ടത്. ഇതോടെ, മെഡിക്കൽ കോളജിന് മുന്നിലേക്ക് വീണ്ടും പ്രതിഷേധക്കാർ എത്തുകയും ബോർഡിലേക്ക് കല്ലെറിയുകയുമായിരുന്നു. കല്ലെറിഞ്ഞയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ തടഞ്ഞത് വീണ്ടും സംഘർഷമുണ്ടാക്കി. ചാത്തന്നൂർ എ.സി.പി, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തുകയും കാർ ഇരവിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കാർ തകർത്തതിന് സമീപത്തെ സി.സി ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചു വരുകയാണ്. കൊട്ടിയം എസ്.ഐമാരായ അനൂപ്, തൃദീപ് ചന്ദ്രൻ, ഇരവിപുരം എസ്.ഐ സുജാതൻ പിള്ള, എസ്.ഐ ജോയ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.