ബിഗ്​ ഹെൽപ്​ ഫൗണ്ടേഷൻ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: ജനാധിപത്യത്തെ അമർച്ച ചെയ്ത് അടിയന്തരാവസ്ഥയുടെ കരിനിഴൽ ഡെമോക്ലസി​െൻറ വാൾപോലെ തൂങ്ങിനിൽക്കുന്ന അപകടകരമായ സ്ഥിതിവിശേഷം ഇന്ത്യയിൽ വളർന്നുവരുെന്നന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ബിഗ് ഹെൽപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'പരിഷ്കൃത സമൂഹം സുരക്ഷിത ജനത' എന്ന വിഷയത്തിെല ദേശീയസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെമിനാറിൽ ഫൗണ്ടേഷൻ ചെയർമാൻ അയർക്കുന്നം രാമൻനായർ അധ്യക്ഷതവഹിച്ചു. കോർപറേഷൻ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ. സതീഷ്കുമാർ, കൗൺസിലർ എം.വി. ജയലക്ഷ്മി, ജഗതി വിശ്വംഭരൻ, അഡ്വ. പ്രവീൺ കോട്ടക്കുഴി, എ.എസ്. ഗിരീഷ്ലാൽ, അനിത സി. തമ്പാനൂർ, രാജീവ്, ൈഫ്ലമാൻ ഒളിവർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷ​െൻറ പുതിയ സംസ്ഥാന ഭാരവാഹികളായി അഡ്വ. മണ്ണടി അനിൽ (ചെയ.), അഡ്വ. മുരളി കെ. താരേക്കാട് ( ജന. സെക്ര.), ടി.ജി. സുരേഷ് (ട്രഷ.), എ.എം. രമേശൻ (ഡെ. ജന. സെക്ര.), അഡ്വ. ആർ. സതീഷ്കുമാർ (ഡെ. ചെയ. എന്നിവരെ തെരഞ്ഞെടുത്തു. 27 അംഗ എക്സിക്യൂട്ടിവിനെയും സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.