നിലമേൽ: വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലത്തിെൻറ നേതൃത്വത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസയുടെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ല സെക്രട്ടറി ഷഫീഖ് ചോഴിയക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. കാമിലുദ്ദീൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സലിം കൊട്ടുംപുറം, വൈസ്പ്രസിഡൻറുമാരായ നാസിം കടയ്ക്കൽ, ജമീൽ റോഡുവിള, പഞ്ചായത്ത് പ്രസിഡൻറുമാരായ വി. യൂസുഫ്, അഷ്കർ, ഫൗസിയ പോരേടം എന്നിവർ സംസാരിച്ചു. സ്കൂൾ സമയത്ത് ടിപ്പർ ചീറിപ്പായുന്നു; നടപടിയെടുക്കാതെ അധികൃതർ വെളിയം: ഓടനാവട്ടം, വെളിയം, പൂയപ്പള്ളി, ഉമ്മന്നൂർ എന്നിവിടങ്ങളിൽ സ്കൂൾ സമയത്ത് ടിപ്പർ അമിതവേഗത്തിൽ സർവിസ് നടത്തിയിട്ടും പൂയപ്പള്ളി പൊലീസോ റവന്യൂ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. സ്കൂൾ സമയമായ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ചുവരെയും ടിപ്പർ നിരത്തിലിറങ്ങാൻ പാടില്ലെന്ന ഹൈകോടതിയുടെ നിയമം കാറ്റിൽ പറത്തിയാണ് സർവിസ് നടത്തുന്നത്. പാറ, മണ്ണ് എന്നിവ അമിത അളവിൽ കയറ്റിയാണ് സർവിസ്. ചടയമംഗലത്തു നിന്നും മറ്റും നിയമം ലംഘിച്ച് പാറയുമായി വരുന്ന ടിപ്പറുകളെ പൊലീസ് പിടികൂടാത്തത് മാഫിയകളുമായുള്ള അവിശുദ്ധബന്ധമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശവാസികൾ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാറില്ല. പ്രദേശത്തെ രാഷ്ട്രീയ നേതാക്കളാണ് പാറയും മണ്ണുമായി വരുന്ന ടിപ്പറുകളെ സംരക്ഷിക്കുന്നതിനായി പൊലീസുമായി രഹസ്യബന്ധം പുലർത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.