എൻ.എസ്.എസ് കരയോഗ വാര്‍ഷികം

അഞ്ചല്‍: വടമണ്‍ 1518ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗ വാര്‍ഷികവും പ്രതിഭാസംഗമവും നടന്നു. എന്‍.എസ്.എസ് പ്രതിനിധിസഭാംഗം ആര്‍. സുരേന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് വി. മധുസൂദനന്‍ പിള്ള അധ്യക്ഷതവഹിച്ചു. ബി. രാജേന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പൊലീസ് അവാര്‍ഡ് ജേതാവ് ബൈജുകുമാറിനെ ആദരിച്ചു. രഞ്ജിത് രാജന്‍, ബി.എല്‍. വിനയകുമാർ, ഗീതാസുഗുണന്‍, സി. രാജ്കുമാര്‍, എം.സുദര്‍ശനന്‍ പിള്ള, ബി. പ്രകാശ്കുമാര്‍, എം.എസ്. ശ്രീകുമാര്‍, സി. ലീല, എം. ശശിധരന്‍പിള്ള, പി.എന്‍. വേലപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ബി. ജ്യോതിഷ് സ്വാഗതവും ബി. ശശിധരന്‍പിള്ള നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ തോട്ടം മേഖലക്ക് പുതുജീവൻ പകരുന്നത് പത്തനാപുരം: തോട്ടം തൊഴിൽ മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ തോട്ടം മേഖലക്കും തൊഴിലാളികൾക്കും പുതുജീവൻ പകരുന്നതാണെന്ന് കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ ഭവനവും ഇ.എസ്.ഐ പദ്ധതിയിൽ തോട്ടം തൊഴിലാളികളെ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നതും ആശ്വാസം പകരും. ടയർ ഉൾെപ്പടെയുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനായി റബർ പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം റബർ കർഷകർക്കും തോട്ടം ഉടമകൾക്കും തൊഴിലാളികൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണെന്നും അത് തോട്ടം മേഖലക്കും റബർ കർഷകർക്കും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും പ്രസിഡൻറ് കറവൂർ എൽ. വർഗീസും സെക്രട്ടറി എസ്. ഷാജിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.