ആർ.എൽ.എസ്​.പി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: രാഷ്ട്രീയ ലോക്സമതാ പാർട്ടി കേരള സംസ്ഥാന സമിതി സീനിയർ വൈസ് പ്രസിഡൻറായി ടി. വേലായുധനെയും (മഞ്ചേരി) സെക്രട്ടറി ജനറൽ ആയി കെ.സി. പ്രവീൺചന്ദിനെയും (ഒറ്റപ്പാലം) പാർലമ​െൻററി ബോർഡ് ചെയർമാനായി പി.എൻ. രാമചന്ദ്രക്കുറിപ്പിനെയും െതരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി അഡ്വ. രവീന്ദ്രകുമാർ (ചേർത്തല), അജയൻ കുറ്റിക്കാട്, ആർ. വിജയകുമാർ (പാലക്കാട്) എന്നിവരെയും ജനറൽ സെക്രട്ടറിമാരായി വെഞ്ഞാറമൂട് ശശി, എം. ഉഷ, പയന്തി സുരേഷ് (തിരുവനന്തപുരം) അയ്യർസ്വാമി (കാസർകോട്), അഡ്വ. സുഗതകുമാർ (കണ്ണൂർ) എന്നിവരെയും വനിതവിഭാഗം കൺവീനറായി സുമ പി. രാമനെയും (തിരുവനന്തപുരം) കേന്ദ്രകമ്മിറ്റി നിയമിച്ചതായി സംസ്ഥാന പ്രസിഡൻറ് കെ. രംഗനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. റേഷൻകാർഡ്: അപേക്ഷ സ്വീകരിക്കും തിരുവനന്തപുരം: സിറ്റി റേഷനിങ് ഒാഫിസി​െൻറ പരിധിയിലുള്ള റേഷൻകാർഡ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കുമുള്ള അപേക്ഷകൾ താഴെ പറയുന്നവിധം തിങ്കളാഴ്ച രാവിലെ 10മുതൽ അഞ്ചുവരെ സ്വീകരിച്ച് തുടങ്ങും. തീയതി, വാർഡ് ക്രമത്തിൽ: 25ന് വെട്ടുകാട്, വേളി, 26ന് പേട്ട, ശംഖുംമുഖം, വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, 27ന് പാൽക്കുളങ്ങര, ശ്രീവരാഹം, വലിയശാല, ചാല, ശ്രീകണ്ഠേശ്വരം, തമ്പാനൂർ, വഞ്ചിയൂർ, കോട്ടയ്ക്കകം, പെരുന്താന്നി, 28ന് ബീമാപള്ളി, കമലേശ്വരം, മണക്കാട്, മാണിക്യവിളാകം, 29ന് ആറ്റുകാൽ, കൊഞ്ചിറവിള, കുര്യാത്തി, കാലടി, കളിപ്പാൻകുളം, 30ന് പൂന്തുറ, അമ്പലത്തറ, പുത്തൻപള്ളി, പരുത്തിക്കുഴി. എല്ലാ അപേക്ഷകളിലും റേഷൻകാർഡി​െൻറ പകർപ്പ് നിർബന്ധമായി വെക്കേണ്ടതാണ്. മൊബൈൽ നമ്പർ എഴുതിയിരിക്കണം. അപേക്ഷ ഫോറത്തി​െൻറ മാതൃക സിറ്റി റേഷനിങ് ഒാഫിസ്, വില്ലേജ് ഒാഫിസ്, കോർപറേഷൻ ഒാഫിസ്, റേഷൻകടകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. www.civilsupplieskerala.gov.in എന്ന സൈറ്റിലും ലഭ്യമാണ്. അപേക്ഷയുടെ പുരോഗതി എസ്.എം.എസ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ് സംശയങ്ങൾക്ക് ഫോൺ: 0471 2461632.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.