തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കമീഷണർ നിയമനം സർക്കാർ ഏറ്റെടുക്കുന്നത് ബോർഡിെൻറ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന് നിയമസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതി ബില്ലിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകൾ സ്വതന്ത്രാധികാരം ഉള്ളവയാണ്. കമീഷണറെ സർക്കാർ നിയമിക്കുക എന്നാൽ ബോർഡിെൻറ പൂർണാധികാരം കവർന്നെടുക്കുക എന്നാണർഥം. തിരുവിതാംകൂർ രാജകുടുംബവുമായി ഇന്ത്യൻ യൂനിയൻ ഉണ്ടാക്കിയ ഉടമ്പടിയുടെ ലംഘനവുമാണിതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.