അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ പന്തടിമുകൾ കലുങ്ങിൻ ജങ്ഷനിലെ പാലം അപകടാവസ്ഥയിൽ. 35 വർഷം മുമ്പ് നിർമിച്ച പാലത്തിെൻറ അടിവശത്തെ കൽകെട്ടുകൾ ഇളകി തോട്ടിലേക്ക് വീണ് കിടക്കുകയാണ്. മഴ ശക്തമായതോടെ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പാലം തകർന്നാൽ പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളുടെ ഗതാഗതസൗകര്യം വഴിമുട്ടും. മുമ്പ് വലിയവാഹനങ്ങൾ സുഗമമായി കടന്നുപോയിരുന്ന പാലത്തിലൂടെ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് മാത്രേമ കടന്നുപോകാൻ കഴിയൂ. സ്കൂൾ കുട്ടികളുൾപ്പെടെ നിത്യേന നൂറുകണക്കിന് കാൽനടയാത്രികരാണ് ഇതുവഴി സഞ്ചരിക്കുന്നത്. പാലം അപകടാവസ്ഥയിലായി മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ നിരവധി തവണ നിവേദനം ജനപ്രതിനിധികൾക്ക് നൽകിയെങ്കിലും പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.