ഇന്ത്യൻസംഘത്തെ എ. സറഫ്​ നയിക്കും

തിരുവനന്തപുരം: 15ാമത് ഏഷ്യൻ അസോസിയേഷൻ ഒാഫ് സ്പോർട്സ് ഫോർ ഒാൾ കോൺഗ്രസിലേക്കുള്ള . സുധീർകുമാർ ശർമ, അലോക് മിത്തൽ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മറ്റ് പ്രതിനിധികൾ. ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് സ്പോർട്സ് ഫോർ ഒാൾ എന്ന സംഘടനയുടെ സഹകരണത്തോടെ നടക്കുന്ന കോൺഗ്രസിൽ എ. സറഫ് പ്രബന്ധം അവതരിപ്പിക്കും. മുൻ ദേശീയ സൈക്ലിങ് താരവും സൈക്ലിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ മുൻ ടെക്നിക്കൽ കമ്മിറ്റി കൺവീനറും കേരള യൂനിവേഴ്സിറ്റി മുൻ ൈസക്ലിങ് കോച്ചും സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകൃത കമീഷ്യറുമാണ് സറഫ്. തിരുവനന്തപുരത്ത് കരമനയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം പരേതനായ പി. അബൂബക്കറി​െൻറയും ഷെറീഫ ബീവിയുടെയും മകനാണ്. ഭാര്യ: റെജീന ബീഗം. മക്കൾ: ലാമിയ, മുഹമ്മദ് അസഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.