ദാസ്യപ്പണിവിവാദം: പി.എസ‌്.ഒമാരുടെ എണ്ണം നിജപ്പെടുത്തി; അധികമുള്ളവർ 24 മണിക്കൂറിനുള്ളിൽ മടങ്ങണം

തിരുവനന്തപുരം: പൊലീസ‌് ഉദ്യോഗസ്ഥർക്ക‌് ഒപ്പം നിർത്താവുന്ന പേഴ‌്സനൽ സെക്യൂരിറ്റി ഓഫിസർമാരുടെ (പി.എസ‌്.ഒ) എണ്ണം കർശനമായി നിജപ്പെടുത്തി സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ നിർദേശം പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥരുടെ ക്യാമ്പ‌് ഓഫിസിൽ ഒന്നിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന‌ും അവരെ അനൗദ്യോഗിക ആവശ്യങ്ങൾക്ക‌് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ അധികമുള്ള ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം മാതൃയൂനിറ്റിലേക്ക‌് മടക്കണം. ചില പൊലീസ‌് ഉദ്യോഗസ്ഥർ പൊലീസുകാരെ വ്യക്തിപരമായ ആവശ്യങ്ങൾക്കും മറ്റും നിയോഗിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ‌് കർശനനിർദേശങ്ങൾ. ഡിവൈ.എസ‌്.പി, അസിസ‌്റ്റൻറ് കമീഷണർ എന്നിവർക്കും തത്തുല്യറാങ്കിലുള്ളവർക്കും ഒരു സിവിൽ പൊലീസ‌് ഓഫിസറെയും എസ‌്.പി, കമാൻഡൻറ് എന്നിവർക്കും തത്തുല്യറാങ്കുകാർക്കും രണ്ട‌് സിവിൽ പൊലീസ‌് ഓഫിസർമാരെയും പി.എസ‌്.ഒമാരാക്കാം. ഡി.ഐ.ജി മുതൽ മുകളിലോട്ടുള്ളവർക്ക‌് രണ്ട‌് സി.പി.ഒമാരെയോ എസ‌്.സി.പി.ഒമാരെയോ െവക്കാം. ഇതേസമയം, പ്രത്യേക സുരക്ഷ വേണമെന്ന‌് കേന്ദ്ര, സംസ്ഥാന സർക്കാർ നിർദേശിച്ചവർക്ക‌് അധിക പി.എസ‌്.ഒമാരെ െവക്കാവുന്നതാണ‌്. എസ‌്.പി മുതലുള്ള പൊലീസ‌് ഉദ്യോഗസ്ഥർ താമസിക്കുന്നിടം ക്യാമ്പ് ഓഫിസ‌് കൂടിയായതിനാൽ അവിടെ ഒരു പൊലീസുകാരനെ നിയോഗിക്കാം. എന്നാൽ, അവരെ അനൗദ്യോഗികകാര്യങ്ങൾക്ക‌് നിയോഗിക്കരുത‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.