നെയ്യാറ്റിന്‍കര: താലൂക്ക് കേന്ദ്രീകരിച്ച് വാട്ടർ ടാപ്പുകള്‍ മോഷ്ടിക്കുന്ന കള്ളന്‍ സി.സി.ടി.വിയില്‍ കുടുങ്ങി. രണ്ട് മാസത്തിനിടെ കവർന്നത് 400 ടാപ്പുകളെന്ന് പൊലീസ്. ഞായറാഴ്‌ച ഉച്ചക്ക് 1.30നും രണ്ടിനുമിടക്ക് പത്താംകല്ല് തിരുഹൃദയ ദേവാലയത്തിന് പിന്നിലെ ശുചിമുറികളില്‍ കയറി ടാപ്പുകള്‍ ഇളക്കി മടങ്ങെവയാണ് സുരക്ഷാ കാമറയില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തനിടെ ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂൾ, നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്‌കൂള്‍, എസ്.എന്‍ ഒാഡിറ്റോറിയം, ഠൗണ്‍ ജുമാ മസ്‌ജിദ്, ലുലു ഒാഡിറ്റോറിയം തുടങ്ങിയ ഇടങ്ങളില്‍നിന്ന് 25ലധികം വീടുകളില്‍നിന്നാണ് നാനൂറോളം ടാപ്പുകള്‍ മോഷ്‌ടിച്ചത്. ഞായറാഴ്‌ച പത്താംകല്ല് പള്ളിയിലെത്തിയ കള്ളന്‍ സുരക്ഷാ കാമറകള്‍ സ്‌ഥാപിച്ചിരിക്കുന്നതറിയാതെ പലതവണ ശുചിമുറികളില്‍ പ്രവേശിക്കുന്നതും ടാപ്പുമായി പോകുന്നതും വ്യക്‌തമാണ്. എന്നാൽ, അവസാനം സുരക്ഷാകാമറകള്‍ കാണുന്ന ഇയാൾ കൈകൊണ്ട് മുഖം മറച്ചാണ് പള്ളിയുടെ വെളിയിലേക്ക് കടക്കുന്നത്. പള്ളി കമ്മിറ്റി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.