ഡ​​​യാ​​​ലി​​​സി​​​സി​​​ന് വ​​​ന്ന വൃ​​​ക്കരോ​​​ഗി കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു

പേരൂര്‍ക്കട: ഡയാലിസിസിന് ഒാട്ടോയിൽ ആശുപത്രിയിലേക്ക് വന്ന വൃക്കരോഗി കാറിടിച്ച് മരിച്ചു. നാലാഞ്ചിറ കോട്ടമുകൾ തിരുവാതിരയിൽ സാംബശിവനാണ് (55) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഷീലയെ (50) സ്വകാര്യ ആശുപത്രിയിലും ഒാട്ടോ ഡ്രൈവർ നാലാഞ്ചിറ സ്വദേശി രവീന്ദ്രൻനായരെ (64) മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന നാലാഞ്ചിറ സ്വദേശി അഖിലിനെ (22) ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറി​െൻറ അമിതവേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 6.20ന് നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിന് സമീപം സ്റ്റെപ് ജങ്ഷനിലായിരുന്നു അപകടം. മണ്ണന്തല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ മറികടന്നാണ് ഒാട്ടോയിൽ ഇടിച്ചത്. റോഡിലേക്ക് മറിഞ്ഞ ഒാട്ടോയിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഗുരുതരമായി പരിക്കേറ്റ സാംബശിവൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. ഗൾഫിലായിരുന്ന സാംബശിവൻ ഏതാനുംവർഷം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നുവർഷമായി ചികിത്സയിലാണ്. കാലുകൾക്ക് സാരമായി പരിക്കേറ്റ ഷീലയെ ബന്ധുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാംബശിവ​െൻറ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ശരത്, ബീന. മരുമക്കൾ: രാജേഷ്, ശ്രുതി. സിറ്റി ട്രാഫിക് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.