'ഓരോവീട്ടിലും ഔഷധസസ്യം' പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നാഗാർജുന ഔഷധ ഏജൻസി സംഘടിപ്പിക്കുന്ന 'ഓരോവീട്ടിലും ഔഷധ സസ്യം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലെ ബന്ധമാണ് ആയുർവേദത്തി​െൻറ അടിസ്ഥാനമെന്നും പ്രകൃതിവിഭവങ്ങളുടെ ശരിയായ സംരക്ഷണവും ഉപയോഗവും മനുഷ്യർ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അഞ്ച് ജില്ലകളിൽ കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ ഔഷധസസ്യകൃഷി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഗുണമേന്മയാണ് പല ഔഷധങ്ങളുടെയും കാര്യത്തിൽ നേരിടുന്ന വെല്ലുവിളിയെന്നും ശുദ്ധമായ ഔഷധ മരുന്നുകൾ ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി സൂചിപ്പിച്ചു. വഴുതക്കാട് ഗവ. കോട്ടൺ ഹിൽ ഗേൾസ് സ്കൂൾ മുറ്റത്ത് അശോകത്തൈയും മന്ത്രി നട്ടു. ഡെപ്യൂട്ടി മെയർ രാഖി രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ അരവിന്ദൻ, പ്രിൻസിപ്പൽ എ.ആർ. ജസീല, ബേബി ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.