കിളിമാനൂർ: വായനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, വായനദിനത്തിൽ മടവൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പുസ്തകത്തൊട്ടിൽ സ്ഥാപിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും പൂർവ വിദ്യാർഥികളും വീടുകളിൽ വായിച്ചശേഷം ഉപേക്ഷിക്കുന്ന ബാലമാസികകളും പുസ്തകങ്ങളും ഇതിൽ നിക്ഷേപിക്കും. കുട്ടികൾക്ക് നിയന്ത്രണങ്ങളില്ലാതെ ഇതിൽനിന്ന് പുസ്തകങ്ങളെടുത്ത് വായിക്കാം. കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിന് വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകത്തൊട്ടിലിെൻറയും വായനദിന പരിപാടികളുടേയും ഉദ്ഘാടനം പ്രഥമാധ്യാപിക എസ്. വസന്തകുമാരി നിർവഹിച്ചു. മാനേജർ ജി.കെ. ശശാങ്കൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, സുദർ ശനബാബു, വിദ്യാരംഗം കൺവീനർ ബിജു, ഗിരിജകുമാരി, പുഷ്പലത, ശ്രീലത, ബിന്ദു പി.എ, എസ്. ഷീല എന്നിവർ സംസാരിച്ചു. പി.എൻ. പണിക്കർ അനുസ്മരണം അഷ്ടമിയും ആസ്വാദന കുറിപ്പ് ശിവാനി കൃഷ്ണയും, വായനദിന പ്രതിജ്ഞ അഞ്ജനയും അവതരിപ്പിച്ചു. പുസ്തകപൂത്താലീ, വായന മത്സരം, പ്രസംഗമത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.