വിതുരയിൽ ആധുനിക മത്സ്യമാർക്കറ്റ് തുറന്നു

വിതുര: ചന്തമുക്കിൽ നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി സ്വാഗതം പറഞ്ഞു. എ. സമ്പത്ത് എം.പി മുഖ്യാതിഥിയായി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ആദ്യ വിൽപന നടത്തി. സംസ്ഥാന തീരദേശ വികസന കോർപറേഷൻ േപ്രാജക്ട് മാനേജർ പി. ബീന സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി, വൈസ് പ്രസിഡൻറ് ബി. അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വിജയകുമാരി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ലാലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ശോഭന, ബ്ലോക്ക് അംഗം എൽ.വി. വിപിൻ, പഞ്ചായത്ത് അംഗങ്ങളായ ഷിബുരാജ്, തങ്കമണി, മഞ്ജുഷ ആനന്ദ്, മുരളീധരൻ നായർ, സതീഷ്‌കുമാർ, ശുഭ, പ്രേം ഗോപകുമാർ, രാധ, കുമാരി മഞ്ജു, അനി, സൈഫിൻസ, ജലജകുമാരി, അനിൽകുമാർ, ഗോപിനാഥൻ നായർ, ഷിബു, അബ്ബാസ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്. സലിം നന്ദി പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിതുര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി പദ്ധതിയെയും അനുമോദിച്ചു. ജില്ലയിലെ ഏറ്റവും നല്ല ഗാന്ധിദർശൻ കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പ്രഭയെ ആദരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.